Monday, 2 June 2014

ആനയെ ഇപ്പം തീര്‍ത്തേനെ...




പതിനെട്ടു വയസ്സ്. യൌവനത്തിന്റെ ചോരത്തിളപ്പ്. രാത്രിയില്‍ സല്ലപിക്കാന്‍ ഒരു കാമിനി. 
ഇക്കാലത്ത് വളരുന്ന ബ്രോയിലര്‍ കോഴികള്‍ക്ക് ഇതൊരു ബ്ലന്‍ഡര്‍ ആണെന്ന് തോന്നും.. പക്ഷെ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ചരിത്രമാണ്.

പ്രീ ഡിഗ്രീ (ഇപ്പൊ +2)  കഴിഞ്ഞ കാലഘട്ടം. ഒരു രാത്രി പോലും അവളെ കാണാതിരിക്കില്ല. മഴയാണെങ്കിലും അല്ലെങ്കിലും. അന്ന് മൊബൈല്‍ ഇല്ലാത്തതുകൊണ്ട് സൂചനകള്‍ നല്‍കുവാനും പറ്റില്ല.

സുഹൃത്തുക്കള്‍ക്കും ഇക്കഥ അറിയാം. പലര്‍ക്കും അസൂയ ഉണ്ടുതാനും.
ഇത് പൊട്ടിക്കും എന്ന് ഭീഷിണി നല്‍കിയവരും ഉണ്ട്.

കൂരിരിട്ടുള്ള ഒരു രാത്രി. മണി ഒന്ന് കഴിഞ്ഞു. വീട്ടില്‍ നിന്നിറങ്ങി. കറുത്ത വസ്ത്രം, കയ്യില്‍ cadnica ടോര്‍ച്ച്. എളിയില്‍ ഒരു കത്തി. അവളുടെ വീടിന്റെ പുറകുവശത്തു ചെല്ലുന്ന വഴി (വഴി എന്ന് പറയാന്‍ പറ്റില്ല)

പതുക്കെ ലൈറ്റ് അടിക്കാതെ നടന്നു.

പെട്ടെന്നൊരു ചങ്ങല കിലുക്കം.. ഇതവന്മാര് തന്നെ.. പറ്റിക്കാന്‍ നോക്കുന്നു..

എങ്കില്‍ കണ്ടിട്ട് തന്നെ കാര്യം.. രണ്ട്‌ തെറി വിളിച്ചു  സ്പീഡില്‍ മുന്‍പോട്ടു തന്നെ നടന്നു. ലൈറ്റ് അടിച്ചില്ല. 

ഒരു വല്ലാത്ത മണം. ആനച്ചൂര് പോലെ. സഡന്‍ ബ്രേക്കിട്ടു. ലൈറ്റ് തെളിച്ചു. ഒരു പത്തടി മുന്‍പില്‍ ഒരു കൊമ്പന്‍. 

വായില്‍ വച്ച തീറ്റ അതുപോലെ ഇരിക്കുന്നു. അവന്‍ ഭയന്ന് കാണും. 
ആദ്യമായിട്ടായിരിക്കണം പുറത്തു നിന്നൊരുത്തന്‍ രാത്രിയില്‍ അവനെ ആക്രമിക്കാന്‍ ചെല്ലുന്നത്.

ഞാന്‍ അറിഞ്ഞോ പണിക്കു കൊണ്ടുവന്ന ആനയെ അവിടെ കൊണ്ട് തളച്ചത്.

അളിയന് പനി പിടിച്ചോ എന്നറിയില്ല.. എനിക്ക് രാവിലെ ഒരു കുളിര്........